സന്തോഷ് മാധവന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നീട്ടിയും കുറുക്കിയും ചുഴിഞ്ഞും വിടര്‍ത്തിയും കൊണ്ടാടാനുള്ള നല്ലൊരു മെറ്റീരിയലായിരിക്കുകയാണല്ലോ। ഇനിയുമുണ്ടോ ബലാത്സംഗങ്ങള്‍, ഇനിയുമുണ്ടോ അശ്ലീല സി.ഡികള്‍, കടുവാത്തോല്‍, പാതികഴിച്ച മദ്യക്കുപ്പികള്‍ എന്നിങ്ങനെയാണ് ഓരോ പുതിയ തവണ ടി.വി തുറക്കുമ്പോഴും പത്രം നിവര്‍ത്തുമ്പോഴും പൊതുജനം അന്വേഷിക്കുന്നത്. ജ്യോതിഷവും പ്രവചനവും ഏറ്റവും സ്‌കോപ്പുള്ള ബിസിനസായി മാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടില്‍ അടുത്തതായി പിടിക്കപ്പെടുന്നത് ആര്, വെളിപ്പെടുന്നത് എന്തൊക്കെ എന്ന് കാതോര്‍ത്തിരിക്കുകയാണ് മറ്റെല്ലാവരെയും പോലെ ഞാനും.
ഈയവസരത്തില്‍, കേരളത്തിലെ പ്രസിദ്ധനായ ഒരു ജ്യോതിഷിയില്‍ നിന്നുണ്ടായ അനുഭവം ഇവിടെ വെക്കട്ടെ. ഇത് വായിക്കേണ്ട തലം ഏതെന്ന് വായിക്കുന്നവര്‍ തീരുമാനിക്കുകയാവും ഉചിതം എന്ന് തോന്നുന്നു.ജോലിയുടെ ഭാഗമായി ആറേഴു മാസം തിരുവനന്തപുരത്തുണ്ടായിരുന്നു ഞാന്‍. പില്‍ക്കാലത്ത് സിനിമ പിടിച്ച് പ്രതിസന്ധിയിലകപ്പെട്ട പ്രസിദ്ധമായ ഒരു ഓഡിയോ / വീഡിയോ വിപണനക്കമ്പനി പുറത്തിറക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള പ്രസിദ്ധീകരണത്തില്‍ ലേ ഔട്ട് ആര്‍ട്ടിസ്‌ററായിട്ട്. സംഗീതമായിരുന്നു പ്രസിദ്ധീകരണത്തിന്റെ വിഷയം. ഇതേ സ്ഥാപനത്തിനു കീഴില്‍ തന്നെ ഒരു ജ്യോതിഷ മാസികയും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.മലപ്പുറത്തും കോഴിക്കോട്ടുമായി മാത്രം ജീവിച്ചുപരിചയമുണ്ടായിരുന്ന എനിക്ക് തിരുവനന്തപുരത്തേത് പുതിയതും എന്നാല്‍ അസഹനീയവുമായ ജീവിതമായിരുന്നു അവിടത്തേത്. ചമ്പാവ് അരി വെച്ചുണ്ടാക്കിയ ചോറിന്റെ കട്ടിയും കനവും മുതല്‍ തക്കംകിട്ടിയാല്‍ പറ്റിക്കുന്ന വഴിവാണിഭക്കാരുടെയും ഓട്ടോഡ്രൈവര്‍മാരുടെയും സ്വഭാവം വരെയുള്ള അനവധി കാര്യങ്ങള്‍ ഒരു മറുകണ്ണോടെ നോക്കേണ്ട ഇടം എന്ന ധാരണ ആ നാടിനെക്കുറിച്ച് എന്നിലുണ്ടാക്കി. എന്നെപ്പോലുള്ളവര്‍ക്ക് റിസ്‌കില്ലാതെ ജീവിക്കാന്‍ മലബാറിനപ്പുറം ലോകത്ത് ഇടമില്ല എന്ന് തോന്നിച്ച കാലഘട്ടം.
.
മതം പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ചിട്ടപ്പടിയില്‍ പതിനൊന്ന് കൊല്ലം ജീവിച്ചിരുന്നതിനാല്‍, നിസ്‌കാരവും നോമ്പുമൊക്കെ എങ്ങനെയും കൂടെ കൊണ്ടു നടക്കണമെന്ന ശാഠ്യം എന്റെ ശീലങ്ങളിലുണ്ടായിരുന്നു. ചിലപ്പോള്‍ അശ്രദ്ധയുടെയും മറ്റ് ചിലപ്പോള്‍ ദുര്‍വാശികളുടെയും പുറത്തേറി അവയൊക്കെ ഒഴിവാക്കേണ്ടിവരാറുണ്ടെങ്കിലും മുത്ത്‌മുഅ്‌മിനായി ജീവിക്കണമെന്നും ഈമാന്‍ കിട്ടി മരിക്കണമെന്നും ആഗ്രഹിക്കുന്ന പാവപ്പെട്ടൊരു മുസ്‌്‌ലിമാണ് ഞാന്‍. എന്നു കരുതി, ഇസ്‌്‌ലാമിനെക്കുറിച്ച് കാര്യമായ വിവരമില്ലാത്ത പൊതുജനം ധരിച്ചിരിക്കുന്ന പോലെ അമ്പലം ചുട്ടെരിക്കാനും ഇന്ത്യയെ ഇസ്‌്‌ലാമിക രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനും കണ്ണില്‍ക്കണ്ടവരെയൊക്കെ പിടിച്ച് ഇസ്‌്‌ലാമാക്കാനുമുള്ള പ്രതിജ്ഞയൊന്നും ഇല്ല. മനുഷ്യനെ മനുഷ്യനായല്ലാതെ മറ്റു കണ്ണുകളിലൂടെ നോക്കാന്‍ ഇതുവരെ പഠിഞ്ഞിട്ടില്ല.
.
പറഞ്ഞ്‌പറഞ്ഞ് കാട്ടിലേക്കല്ല വിഷയത്തിലേക്കാണ് കയറുന്നത്. എന്റെ തിരുവനന്തപുരം നാളുകളിലും അഞ്ചു വഖ്‌ത് നിസ്‌കരിക്കാന്‍ (സുബ്‌ഹി മിക്കപ്പോഴും ഖളാ (അസമയത്ത്) ആയിട്ടാണെങ്കിലും) ശ്രദ്ധിച്ചിരുന്നു. രാവിലെ നേരത്തെ എണീക്കുന്ന ദിവസങ്ങളിലൊക്കെയും ഖുര്‍ആന്‍ ഓതാനും. റൂമില്‍ കൂടെ താമസിക്കുന്ന മുസ്‌്‌ലിംകളല്ലാത്ത സുഹൃത്തുക്കളും എന്റെ മതംനടത്തിപ്പില്‍ അസ്വാഭാവികതയോ ബുദ്ധിമുട്ടോ കണ്ടില്ലെന്നാണ് തോന്നുന്നത്. ഏതായാലും ഇതേക്കുറിച്ച് കാര്യമായി (എന്റെ അള്ളാനെപ്പോടിയെക്കുറിച്ച് തമാശയായി പലതും പറയാറുണ്ടെന്നതൊഴിച്ചാല്‍) ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ നിസ്‌ക്കരിക്കുമ്പോള്‍ മുറിയില്‍ നിന്ന് ഒഴിഞ്ഞു തന്നും ഉറക്കെ ശബ്ദിക്കാതെയും അവര്‍ സഹകരിക്കുമായിരുന്നു. ഇടക്കിടക്ക് നീ ഐ.എസ്.ഐ ചാരനാണോടാ, ലീവ് കഴിഞ്ഞുവരുമ്പോള്‍ കോഴിക്കോടന്‍ ഹല്‍വയോ മലപ്പുറം കത്തിയോ കൊണ്ടുവരണേ തുടങ്ങിയ നിരുപദ്രവകരമായ കമന്റുകള്‍ പറഞ്ഞ് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും സഹപ്രവര്‍ത്തകരെല്ലാം നല്ലവരായിരുന്നു.
.
ഇവിടെയാണ് ജ്യോതിഷി വരുന്നത്. ജ്യോതിഷിയും സഹപ്രവര്‍ത്തകന്‍ തന്നെ. മേല്‍പ്പറഞ്ഞ ജ്യോതിഷ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ് കക്ഷി. ആലപ്പുഴയില്‍ നാട്. ജ്യോതിഷത്തിനു പുറമേ നാടകാഭിനയം തുടങ്ങിയ ഏര്‍പ്പാടുകളുള്ള സര്‍വകലാവല്ലഭനാണ് പുള്ളി. പല സിനിമാക്കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പണക്കാരുടെയുമൊക്കെ വിശ്വസ്‌തനായ ഭാവിപറച്ചിലുകാരനാണെന്നാണ് കേട്ടിരുന്നത്. ഫാരിസ് അബുബക്കറിന്റെ വിശ്വസ്‌തനാണെന്നൊക്കെ ആരോ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ചാനലുകളില്‍ ഓടിക്കൊണ്ടിരുന്ന ചില സീരിയലുകളില്‍ വില്ലന്‍വേഷം ചെയ്‌ത് ഗംഭീരമാക്കിയിട്ടുമുണ്ട്, ഞാന്‍ കണ്ടിട്ടില്ല.
.
സഹപ്രവര്‍ത്തകരില്‍ മിക്കവരും ജ്യോതിഷ വിശ്വാസികളാകയാല്‍ നമ്മുടെ ജ്യോതിഷി ആദരണീയനായ വ്യക്തിത്വമായിരുന്നു. പൊതുവെ നല്ല പെരുമാറ്റമാണ്. സഹനശീലനാണ്. ദേഷ്യപ്പെട്ടാല്‍ ചിലപ്പോള്‍ തല്ലാനൊക്കെ വരും. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തതിനാലും ഇത്തരം ഏര്‍പ്പാടുകളില്‍ തൊണ്ണൂറു ശതമാനവും തട്ടിപ്പാണെന്നറിയാവുന്നതിനാലും ജ്യോതിഷിയോട് അടുത്തുപെരുമാറാന്‍ കഴിഞ്ഞിട്ടില്ല. ജോലി സംബന്ധമായ അനിവാര്യമായ ചില കണ്ടുമുട്ടലുകളില്‍ പലപ്പോഴും ഉടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ എന്റെ കയ്യിലിരിപ്പിന്റെ ഗുണം എന്നു മാത്രമേ കരുതുന്നുള്ളൂ..ഈ ജ്യോതിഷി എന്നെക്കുറിച്ച് നടത്തിയ ഒരു പ്രവചനമാണ് ഈ കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്. പുള്ളിയുടെ പ്രവചന സ്വഭാവത്തില്‍ അമിതവിശ്വാസമുള്ള ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനോടാണ് പുള്ളി എന്നെക്കുറിച്ച് പ്രവചനം നടത്തിയത്. ഒന്നുമില്ല, ഭാവിയില്‍ ഞാനൊരു ഭീകരവാദിയായിത്തീരും എന്നു മാത്രമായിരുന്നു ആ മഹാപ്രവചനം!
.
വളരെ വൈകിയാണ് ഈ പ്രവചന വൃത്താന്തം അറിഞ്ഞതെങ്കിലും അത് എന്നിലുണ്ടാക്കിയ അരക്ഷിത ബോധത്തിന്റെ ആഴം എഴുതി ഫലിപ്പിക്കാനാവില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് മതനിഷ്‌ഠകള്‍ കൊണ്ടു നടക്കാന്‍ ശ്രമിക്കുന്ന ഒരാളെ എത്ര പെട്ടെന്ന് ഭീകരവാദിയാക്കാന്‍ കഴിയുന്നു! നെറ്റിയില്‍ ഭസ്‌മക്കുറി തൊടുകയും മതമന്ത്രങ്ങള്‍ ഉരുവിടുകയും കയ്യില്‍ രക്ഷാബന്ധനവും മറ്റു ചരടുകളും കെട്ടുന്ന ഒരാളെക്കുറിച്ച് മതമൗലികവാദി എന്ന് പറയാതിരിക്കുമ്പോള്‍ തന്നെ, തലയില്‍ തൊപ്പിവെച്ച ഒരാള്‍ പാക്കിസ്‌താന്റെ ചാരനും അല്‍ഖാഇദയില്‍ നിന്ന് പണംപറ്റുന്നവനുമാകുന്നു!...
.
ഈ സംഭവം ആദ്യമായി ഞാന്‍ പറഞ്ഞത് കോഴിക്കോട്ടെ പത്രപ്രവര്‍ത്തകനായ ഒരു ഹൈന്ദവ സുഹൃത്തിനോടാണ്. അവന്‍ ആദ്യം എന്നെ മാറ്റിനിര്‍ത്തി അടിമുടി ഒന്നുനോക്കി. പിന്നെ എന്റെ വലതുകൈയ് തന്റെ ഇരുകയ്യിലുമായി ശക്തിയായി കൂട്ടിപ്പിടിച്ച് കണ്ണില്‍ നോക്കി ഒന്നും ഉരിയാടാനാവാതെ മിനുട്ടുകളോളം നിന്നു...
സന്തോഷ് മാധവന്‍ തീവ്രവാദിയല്ലാതാവുന്നതും
ReplyDeleteഅഞ്ചുനേരം നിസ്‌ക്കരിക്കുന്ന ഒരാള്‍ ഭീകരവാദിയാകുന്നതും
എവിടെ വെച്ച്, എപ്പോള്‍?
ok Nannyittund. keep it up
ReplyDelete----shahul abu dhabi
ഷാഫിയുടെ വികാരം മനസ്സിലാക്കുന്നു..!
ReplyDeleteസന്തോഷ് മാധവന്‍ ഹിന്ദു വികാരം ഇളക്കിവിടുകയൊ വൃണപ്പെടുത്തുകയൊ ചെയ്തോ? കള്ളത്തരം ചെയ്തു നടന്ന അയാളെ സപ്പോര്‍ട്ടു ചെയ്തു നടന്ന ആളുകളും തീവ്രാവാദികളാണൊ?
ഷാഫിയുടെ വികാരം മനസ്സിലാക്കുന്നു..!
ReplyDeleteആ ചെറ്റയോട് പോകാന്‍പറ മാഷേ...
ReplyDeleteഅങ്ങനെ ഒരുത്തന്റെയും സര്ടിഫികട്ട് കിട്ടീട്ട് വേണ്ടാ നിങ്ങക്ക് ജീവിക്കാന്‍!
നായിന്റെ മോനേ കളി വേണ്ടാ.
ReplyDeleteസന്തോഷ് മാധവനെ തീവ്രവാദി എന്നു വിളിക്കാത്തതിന്റെ മാധ്യമ രാഷ്ട്രീയം
ReplyDeleteഅഥവാ തീവ്രവാദിക്ക് മതമില്ലെന്ന് തിരിച്ചറിയാത്തവരുടെ രാഷ്ട്രീയ കാപട്യം
സന്തോഷ് മാധവന്‍ ഹിന്ദു വികാരം ഇളക്കി വിട്ടില്ല എന്നത് ശരി തന്നെ. എന്നാല്‍, നേരത്തെ തീവ്രവാദി മുദ്ര കുത്തി നാടു നീളെ കൊണ്ടു നടന്ന മുഹ്‌്‌സിനും അതേ പോലെ പല നിരപരാധികളും ഉയര്‍ത്തിവിട്ട മുസ്‌്‌ലിം ഭീകരവാദം എന്താണ്? . യഥാര്‍ത്ഥ കുറ്റവാളി ഹിന്ദുവായാലും അയാളെ താവ്രവാദി എന്നു വിളിക്കാന്‍ മാധ്യമങ്ങള്‍ അറയ്‌ക്കുന്നതെന്തിന്.. ? ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെട്ടവര്‍ ഏതു മുസ്‌്‌ലിം ഭീകരവാദത്തെ പ്രതിനിധാനം ചെയ്‌തു..? സന്തോഷ് മാധവന്റെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ രാജ്യാന്തര കുറ്റവാളികളുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് വ്യക്തമാകും.
സന്തോഷ് മാധവന്‍ തീവ്രവാദി തന്നെ. അതേ സ്ഥാനത്ത് ഇതേ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് പിടിക്കപ്പെട്ടത് ഒരു മുസ്‌്‌ലിം നാമധാരിയോ തലേക്കെട്ടിയ മൗലവിയോ ആയിരുന്നെങ്കില്‍ അയാള്‍ കേരളത്തിലെ മാധ്യമ സ്വേച്ഛാധിപപതികള്‍ക്ക് വെറും തീവ്രവാദിയാകില്ല; കൊടും ഭീകരന്‍ പിടിയില്‍ എന്നാകും പിറ്റേന്നത്തെ പത്രങ്ങളില്‍. മുന്നനുഭവങ്ങള്‍ അങ്ങനെയാണ്.
തീവ്രവാദി ആരായാലും അയാളെ ഒരു പ്രത്യേക മതത്തിന്റെ പരിധിയില്‍പെടുത്തി മാത്രം വിലയിരുത്തുന്നതും തീവ്രവാദമാണ്. ഹിന്ദു, മുസ്‌്‌ലിം, ക്രിസ്‌ത്യന്‍, പാഴ്‌സി, ജൂതന്‍, ഉള്‍ഫ, മാവോവാദി..... അങ്ങനെ ഏതു ശ്രേണിയില്‍ പെട്ട തീവ്രവാദിയാണെങ്കിലും അയാള്‍ തീവ്രവാദിയാണ്. ഒറ്റക്കെട്ടായി ഒറ്റപ്പെടുത്തേണ്ട വിഭാഗം.
ഷാഫിക്ക് ഈ ഒറ്റക്കാര്യത്തില്‍ മാനസിക പീഡനമനുഭവിക്കുന്ന മുസ്‌്‌ലിം സഹോദരന്മാരുടെ പിന്തുണയുണ്ടാകും.
മതം എന്തിനുവേണ്ടിയാണ് എന്നുള്ളതാണ് ഇവിടെ ചോദിക്കേണ്ടതായി വരുന്നത്
ReplyDeleteകാരണമുണ്ട്
സന്തോഷ് മാധവന്‍ തീവ്രവാദിയല്ലാതാവുന്നതും
അഞ്ചുനേരം നിസ്‌ക്കരിക്കുന്ന ഒരാള്‍ ഭീകരവാദിയാകുന്നതും മാത്രമല്ല
ഇവിടെ പ്രശനം
ഷാഫിയും ഞാനും തമ്മിലുള്ള അകലം നിശ്ചയിക്കുന്നത് ഹിന്ദുവും ഇസ്ലാമും തമ്മിലുള്ള അകലമാണൊ എന്നതാണ്.എന്റെ ഉള്ളീല്‍
അങ്ങനെ ഒരു കാഴ്ച്ചപാടില്ല എനിക്ക് എല്ലാവരും
വേണം ജോസ്ഫേട്ടനും റഫീക്കായും ശിവേട്ടനുമൊക്കെ വിവധമതങ്ങള്‍ സംസക്കാരങ്ങള്‍ ഇതെല്ലാം ചേര്‍ന്നാലെ നമ്മുടെ
അത് നമ്മുടെ ഭാരതമാകു
വളരെ പ്രസക്തമായ ചോദ്യം തന്നെ!
ReplyDeleteചോദ്യം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. ഉത്തരം എന്തെന്നറിയില്ല.. പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരട്ടെയെന്നു പ്രത്യാശിക്കുക മാത്രം ചെയ്യുന്നു.
ReplyDeleteഓ.ടോ. നല്ല എഴുത്ത്..
മനസിലാവുന്നു
ReplyDeleteവളരെ ഗൗരവത്തില്‍, സത്യസന്ധമായി സമീപിക്കേണ്ട വിഷയം തന്നെ.
ReplyDeleteചില കാര്യങ്ങള്‍ ചിലരെ തലോടുകയും ചിലരുടെ കഴുത്തറുക്കുകയും ചെയ്യുന്നുവെങ്കില്‍, തുറന്ന മനസ്സോടെ, സ്‌നേത്തോടെ അതിനെ സമീപിക്കുകയും പരിഹാരങ്ങള്‍ ആരായുകയും വേണം.
Well, can you just correlate the terrorism with the recent bomb blast in Jaipur.
ReplyDeleteIt is well evident that wherever the terrorism in the world has errupted, it is from the criminal mind of Muslims only.
In our India, the Politicians having vested interest are supporting the terrorism by giving the so called minority status and further grants.
It is high time to put a ban on all Madrassas in India.
ഇതാണ് ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ മീഡിയകളുടെ മായാജാലം. നന്ദി ഷാഫി....
ReplyDelete@ asnatats...
ReplyDeleteപോസ്‌റ്റ് വായിച്ചതിനു നന്ദി.
അഭിപ്രായം പറഞ്ഞതിനും.
@ കുഞ്ഞന്‍...
സന്തോഷ് മാധവനെയും മതവികാരത്തെയും കുറിച്ച് സംസാരിക്കാനായിരുന്നില്ല ഈ പോസ്‌റ്റ്. ഇന്ത്യയില്‍ ജീവിക്കുന്ന ഒരു ശരിയായ മുസല്‍മാന് ഇക്കാലത്ത് എന്തെല്ലാം അറിയേണ്ടിയും അനുഭവിക്കേണ്ടിയും വരുന്നു എന്ന് അറിയിക്കാനാണ്. എന്നെ തൊട്ട അനുഭവമായതിനാല്‍ എഴുതി എന്നു മാത്രം. എഴുതാതെ ഇനിയുമെത്രപേര്‍!
@കടവന്‍.
നന്ദി.
@നിഷാന്ത്.
നന്ദി. ആരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടല്ല നാം ജീവിക്കുന്നത്. പക്ഷേ, ഒരു മതത്തിന്റെ ഉത്തരവാദപ്പെട്ട ഒരാള്‍ മറ്റൊരു മതാനുയായിയെക്കുറിച്ച് പറയുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍. അത് വല്ലാത്ത പ്രശ്‌നങ്ങള്‍ തന്നെയാണ്.
@ അമൃതചൈതന്യ
ആ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യില്ല. ചിലര്‍ സ്വന്തം സംസ്‌കാരം അടയാളപ്പെടുത്തുന്നത് മറ്റു ചിലരുടെ പേരുകളിലാണ്.
@ശരീഫ് സാഗര്‍...
ശരിയാണ്. അത് വലിയൊരു വസ്‌തുതയാണ്. ഇത് ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും ഇടവും നല്‍കപ്പെടുന്നുണ്ടോ എന്നത് വലിയ വളരെ വലിയ ചോദ്യമാണ്.
@അനൂപ് എസ് നായര്‍.
മനുഷ്യന്‍ എന്ന ഏറ്റവും യാഥാര്‍ത്ഥ്യവും സത്യവുമായ വിലാസം വെടിയുമ്പോഴാണ് തീവ്രവാദമടക്കമുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ശരിയാണ്, സംസ്‌ക്കാരങ്ങള്‍ പരസ്‌പരം പോരടിക്കാനുള്ള കാരണമാവുന്നത് അകലങ്ങളുണ്ടാക്കുന്നു. ഉള്ളിന്റെ ഉള്ളിലാണ് ശരിയായ നാം ഉള്ളത്. അതിനെ ഉലയ്‌ക്കാന്‍ അനുവദിച്ചുകൂടാ.
@ശ്രീ വല്ലഭന്‍.
നന്ദി!
@പാമരന്‍
പ്രത്യാശയോടൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
@ഹാരിസ്
നന്ദി!
@ആദിത്യനാഥ്
നന്ദി! തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ആ മനസ്സ് ഇല്ലാതാക്കാനുള്ള കുടിലശ്രമങ്ങളല്ലേ ചുറ്റും?
@ അനോണി....
സ്വന്തം മേല്‍വിലാസം വെച്ച് എഴുതാന്‍പോലും മുതിരാത്ത താങ്കളുടെ അഭിപ്രായ പ്രകടനത്തിന്റെ വിലയെന്താണ്? മറനീക്കി പുറത്തുവരൂ. നമുക്ക് സംസാരിക്കാം.
@ സത്രം.
നന്ദി!
I am Zubair Mahboobi here.
ReplyDeleteKeralite, 21, working in Dubai as Secretary of an esteemed general trading company.
I am pleased to chat with any good persons who think seriously about themselves and Allah!
If you are interested, I welcome you to chat with: subimahboobi@yahoo.com
Thanks and Best Regards,
Zubair Mahboobi
രാവിലെ എഴുന്നേറ്റു പള്ളിയില്‍ പോകുന്നവനെ NDF ആയും അമ്പലത്തില്‍ പോയി കുറി തോടുന്നവനെ RSS ആയും ആണ് ഇന്നു ജനം കാണുന്നത്.എന്ത് ചെയ്യാം ...കലികാലം ..ഷാഫി സമയം കിട്ടുമ്പോള്‍ കള്ളപൂച്ച എന്ന എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക....ആള്‍ ദൈവങ്ങളെ കുറിച്ചു ഞാന്‍ ഒരു പോസ്റ്റ് ചെയ്തിട്ടുണ്ട് ....
ReplyDeleteമതമേതായാലും മനുഷ്യന്‍ നന്നാവട്ടെ
ReplyDeleteപ്രതികരിക്കാന്‍ പോലും നമ്മള്‍ മടിക്കുന്നുണ്ടോ? ഇവിടുത്തെ കമന്റുകള്‍ വായിച്ചപ്പോള്‍ അങ്ങനെ തോന്നി. സാരമാഗു എഴുതിയതു പോലെ "വെറുപ്പുണ്ടാകുന്നത് ഭയത്തില്‍ നിന്നാണ്". നാം എന്തിനെയോ ഭയക്കുന്നതു പോലെ. അതു വളര്‍ന്ന് പരസ്പര വിദ്വേഷത്തിലെത്തുന്നതിനു മുന്‍പേ നമ്മളുണരണം. പക്ഷേ എങ്ങനെ?
ReplyDeleteഒരു athiest എന്ന നിലയ്ക്ക് മതം ഉപേക്ഷിക്കുക എന്നതാണ് എന്റെ personal choice. പക്ഷേ ഒരു സമൂഹത്തെ മൊത്തമായി നോക്കിയാല്‍ അതൊരു പരിഹാരമേയല്ല, പ്രായോഗികവുമല്ല. സമൂഹത്തിന്റെ ഭാഗമാണ് മതങ്ങള്‍. ചിതറിയ, നശിപ്പിക്കപ്പെട്ട സമൂഹത്തില്‍ മതങ്ങള്‍ നിലനില്‍ക്കില്ല. കാരണം അതിജീവനം എന്ന വലിയ വെല്ലുവിളിയുടെ മുന്നില്‍ മതപരമായ (ആത്മീയമല്ല) ആശയങ്ങള്‍ ശിഥിലമായിപ്പോകും. അതുകൊണ്ട് സമൂഹത്തിന്റെ നിലമില്പായിരിക്കണം മതങ്ങളുടെ പ്രാഥമിക പരിഗണന. ഒരു ദീര്‍ഘവീക്ഷണമുള്ള മതനേത്രുത്വം നമുക്കില്ലാതെ പോകുന്നതിന്റെ ദോഷം അവിടെയാണ്. കുറഞ്ഞത് തെക്കന്‍ കേരളത്തിലെ അമ്പലങ്ങളിലെങ്കിലും VHP സജീവമാണ്. RSS ഉം NDF ഉം കേരളത്തിലുടനീളം പ്രവര്‍ത്തനം നടത്തുന്നുണ്ട്. കത്തോലിക്കാ സഭയാകട്ടെ ഇടയലേഘനങ്ങളിലൂടെ വളരെ പരസ്യമായി, നിര്‍ഭയമായി തീവ്രവാദം നടത്തുന്നു (അതെ, തീവ്രവാദം തന്നെ!). അരക്ഷിതത്വവും ഭയവും വളര്‍ത്തുന്ന സ്ഥാപനങ്ങളാണ് നമ്മുടെ ദേവാലയങ്ങള്‍. സ്വന്തം വിവേചന ബുദ്ധി പുരോഹിതവര്‍ഗ്ഗത്തിനു പണയം വെയ്ക്കാതിരിക്കാനുള്ള വകതിരിവെങ്കിലും മലയാളി കാണിക്കണം.